തൊടുപുഴ: പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് 3.90 കോടി രൂപ അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. കിലയെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ജോസഫ് പറഞ്ഞു.