തൊടുപുഴ: എം.ജി സർവകലാശാല യൂണിയൻ 2019- 20 നേതൃത്വത്തിൽ തൊടുപുഴയിൽ വിദ്യാർത്ഥി റാലിയും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. മീഡിയ ഫ്രീഡം മാറ്റേഴ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടി ഇടുക്കി പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗം ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പരിപാടിയുടെ ഭാഗമായത്. തുടർന്ന് വിദ്യാർത്ഥികളുമായി സംവാദവും നടത്തി. എം.ജി സർവകലാശാല സെനറ്റ് അംഗം ശ്രീജിത്ത് രമേശ് അദ്ധ്യക്ഷനായി. അക്ഷര ഷാജി സ്വാഗതവും വിനീത നന്ദിയും പറഞ്ഞു.