ഇടുക്കി: പോതമേട്ടിൽ ആ ദിവാസി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ നായാട്ടു സംഘത്തെപ്പറ്റി വനംവകുപ്പ് അന്വേഷണമാരംഭിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് ദേവികുളം റേഞ്ച് ഓഫീസർ സജീവ് രാജാക്കാട് സി.ഐയ്ക്ക് കത്തു നൽകി. പ്രതികളായ സാംജി, ജോമി, മുത്തയ്യ എന്നിവർ നിലവിൽ റിമാന്റിലാണ്. ഇവരെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് വനം വകുപ്പ് തയ്യാറെടുക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൊലക്കേസ് സംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിന് പുറമേയാണ് വനം വകുപ്പിന്റയും നീക്കം. സി.എച്ച്.ആർ മേഖലയിൽ പ്രതികൾ നിരന്തരം വന്യമൃഗങ്ങളെ വേട്ടയാടി പിടിച്ചിരുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചതായി റേഞ്ച് ഓഫീസർ പറഞ്ഞു.