മൂന്നാർ : മഴവന്നാൽ മൊബൈൽ ഫോണുകൾ പരിധിക്കു പുറത്ത് . മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ബി എസ് എൻ എൽ നെ ആശ്രയിച്ചാണ് ജനങ്ങളുടെ ഫോൺ ഉപയോഗം. ഒരു മഴ വന്നാൽ പിന്നെ എല്ലാം പരിധിക്കു പുറത്ത് . എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശങ്ങളിെലെ കുട്ടികൾക്ക് മറ്റു കുട്ടികളെപ്പോെലെ ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നിഷേധിക്കെപ്പെടുന്നു . സർക്കാർ പ്രക്യാപിച്ച സ്‌കൂൾ അവധി പോലും കുട്ടികൾ സ്‌കൂളിൽ ചെല്ലുമ്പോൾ മാത്രമാണ് അറിഞ്ഞത്. ഇതിനു പുറെമെ വൈദ്യുതി മുടങ്ങിയാൽ ദിവസങ്ങൾ കഴിഞ്ഞു മാത്രമേ പുനസ്ഥാപിച്ചു കിട്ടുകയുള്ളൂ. ഒരപകടം നടന്നാൽ പുറം ലോകത്തെ അറിയിക്കാൻ യാതൊരു മാർഗ്ഗവും ഇവിടത്തുകാർക്കില്ല.