ആലക്കോട് :ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ കഴിഞ്ഞ എസ്. എസ്.എൽ. സി, പ്ലസ്ടു പരിക്ഷകളിൽ മികച്ചവിജയം നേടിയവരെ ആദരിച്ചു. സാക്ഷരതാ മിഷൻന്റെ പഠന ലിഖന അഭിയാൻ പദ്ധതി പ്രകാരം സാക്ഷരത പഠനത്തിൽ മികവു പുലർത്തിയ വാർഡ് അംഗങ്ങളെ ആദരിച്ചു . വാർഡിലെ മുതിർന്ന ആളുകൾക്കുള്ള കമ്പിളി വിതരണവും നടത്തി. വാർഡ് മെമ്പർ ലിഗിൽ ജോ അദ്ധ്യക്ഷത വഹിച്ചു. ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രിസിഡന്റ് തോമസ് മാത്യു കക്കുഴി ഉദ്ഘാടനം നിർവഹിച്ചു . ഏഴാം വാർഡ് മെമ്പർ സുലോചന കെ.എ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സി.ഡി.എസ് മെമ്പർ റോസിലി ബേബി, ആശാവർക്കർ സൗമി പുളിക്കൽ, സുഷമ ടീച്ചർ, പ്രേരക് സുലോചന ചന്ദ്രൻ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ , വാർഡിലെ മുതിർന്ന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സുഷമ ടീച്ചർ നന്ദി പറഞ്ഞു.