ചെറുതോണി:കൊല്ലത്തും മഞ്ചേരിയിയിലുമായി രണ്ട് പുതിയ നഴ്‌സിംഗ് കോളേജുകളും 36 പുതിയ തസ്തികകളും അനുവദിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻ ജി ഒ യൂണിയൻ പ്രകടനം നടത്തി.ഇടുക്കി മെഡിക്കൽ കോളേജിന് മുൻപിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ സെക്രട്ടറി വി എസ് സുനിൽ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് ജാഫർഖാൻ, ഏരിയ ജോ സെക്രട്ടറി അതുൽ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.