തൊടുപുഴ: വിവിധ സേവന മേഖലകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കാലകാലങ്ങളിൽ പരിഷ്‌ക്കരിക്കുമ്പോൾ ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കഴിഞ്ഞ 25 വർഷങ്ങളായി കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിൽ ബാങ്ക് റിട്ടയേറീസ് യോഗം പ്രതിഷേധിച്ചു. പെൻഷൻ പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കണമെന്നും ബാങ്കിൽ നിന്ന് വിരമിച്ചവരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയതിന്നു ബാങ്കുകൾ സബ്‌സിഡി നൽകുകയോ കുറവ് വരുത്തുകയോ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. റ്റി. വി. ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ, എബ്രഹാം ഡേവിഡ്, കെ. എം. മുഹമ്മദ് റെഷീദ്, തുടങ്ങിയവർ സംസാരിച്ചു.