obit-john

കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പള്ളിക്കാമുറി കൊല്ലംമാട്ടേൽ (നെടുംപറമ്പിൽ) ജോൺ ജോസഫ്(75) നിര്യാതനായി. കരിമണ്ണൂർ സഹകരണബാങ്ക് പ്രസിഡന്റ്, തൊടുപുഴ റബർ മാർക്കറ്റിംഗ് സൊസൈറ്റി ബോർഡ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളിയിൽ. ഭാര്യ :സെലിൻ ജോൺ വണ്ടമറ്റം മെഴുകനാൽ കുടുംബാംഗം. മക്കൾ: ബിനിത ജോബി, നിരാജ് ജോൺ (ചാർട്ടേർഡ് അക്കൗണ്ടന്റ്), ബിമൽ ജോൺ (ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമക്കൾ: ക്യാപ്ടൻ ജോബി ജോൺ അപ്പത്തറ,വയലാർ (എയർ ഇന്ത്യ), സുജ നിരാജ് കരിന്തോളിൽ (വാഴക്കുളം), സാന്ദ്ര ബിമൽ കല്ലുങ്കൽ (മടക്കത്താനം,തൊടുപുഴ).