ഇടുക്കി: സംരക്ഷിത വനമേഖലകളുടെപൂജ്യംമുതൽഒരുകിലോമീറ്റർവരെചുറ്റളവിൽജനവാസമേഖലഉൾപ്പെടെ ബഫർ സോണായി പ്രഖ്യാപിച്ച 23-10-2019 തീയതിയിലെസംസ്ഥാന മന്ത്രിസഭാതീരുമാനം റദ്ദാക്കണമെന്നുംഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായിഭേദഗതിചെയ്യണമെന്നും, നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നുംആവശ്യപ്പെട്ട് യു ഡി എഫ്ആരംഭിക്കുന്ന സമരപരിപാടികൾഇന്ന് ഉച്ചകഴിഞ്ഞ് 3ന് പ്രതിപക്ഷ നേതാവ്‌വി ഡി സതീശൻ പ്രഖ്യാപിക്കും.കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടക്കുന്ന സമ്മേളനത്തിൽകേരളാകോൺഗ്രസ് ചെയർമാൻ പി ജെ.ജോസഫ്എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ്എം പി, ഇ എംആഗസ്തിഎക്‌സ്എം എൽ എ,ഡി സിസി പ്രസിഡന്റ്‌സി പി മാത്യു, കേരളാകോൺഗ്രസ്‌ഡെപ്യൂട്ടി ചെയർമാൻ കെ ഫ്രാൻസിസ് ജോർജ്ജ്എക്‌സ് എം പി,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിറ്റിഎംസലിം, മുൻ എം എൽ എമാരായ എ കെമണി, പി പി സുലൈമാൻ റാവുത്തർ,മാത്യു സ്റ്റീഫൻ,മുൻ ഡി സിസി പ്രസിഡന്റുമാരായ റോയികെ പൗലോസ്, അഡ്വ. ഇബ്രഹിംകുട്ടികല്ലാർ, മുസ്ലീം ലീഗ് ഉന്നതാധികാരസമിതിഅംഗംകെഎം എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ്എംഎസ് മുഹമ്മദ്,ജില്ലാ ജനറൽസെക്രട്ടറി പി എംഅബ്ബാസ്,ആർ എസ് പി ജില്ലാസെക്രട്ടറിജിബേബി, കേരളാകോൺഗ്രസ് (ജേക്കബ്ബ്) ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, സിഎം പി ജില്ലാസെക്രട്ടറികെ എ കുര്യൻ, ജെഎസ്എസ്‌സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജയൻ, ജനതാദൾജില്ലാ പ്രസിഡന്റ്‌രാജുമുണ്ടക്കാട്ട്, എംഷാഹുൽഹമീദ്, യു ഡി എഫ് പീരുമേട് നിയോജകമണ്ഡലം ചെയർമാൻ ആന്റണിആലഞ്ചേരി, ആക്ടിംഗ്കൺവീനർ അഡ്വ. സിറിയക്‌തോമസ്, ഏലപ്പാറബ്ലോക്ക്‌കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷാജഹാൻ മഠത്തിൽ, സ്വാഗതസംഘം ചെയർമാൻഎംഎംവർഗീസ്, കൺവീനർ കെഎസ് മുഹമ്മദ്കുട്ടി, തുടങ്ങിയ പ്രമുഖയു ഡി എഫ് നേതാക്കൾ പ്രസംഗിക്കും.
സമര പ്രഖ്യാപന സമ്മേളനംവിജയിപ്പിക്കുവാൻ ഏവരുംസഹകരിക്കണമെന്ന്‌യു ഡി എഫ്ഇടുക്കിജില്ലാ ചെയർമാൻ അഡ്വ. എസ്അശോകനും, കൺവീനർ പ്രൊഫ. എംജെജേക്കബ്ബും അഭ്യർത്ഥിച്ചു.