
ചെറുതോണി: കുടിയേറ്റ കർഷകനും വിവിധരോഗങ്ങളിൽ ദുരിതമനുഭവിക്കുന്ന ചമ്പക്കുളത്ത്‌തോമസ്അന്നക്കുട്ടി ദമ്പതികൾക്ക്‌ചോർന്നൊലിക്കാത്ത വീട് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. ചെയർമാനായുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ മരിയാപുരം യൂണിറ്റാണ് വൃദ്ധദമ്പതികൾക്ക് വീടു നിർമ്മിച്ചു നൽകിയത്.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുടെ നൂലാമാലകളിൽ പെട്ട് ഈ കുടുംബത്തിന് പദ്ധതി വീടുകളൊന്നും കിട്ടാത്തതുകൊണ്ട് പ്ലാസ്റ്റിക്ക് വലിച്ചു കെട്ടിയാണ് കിടന്നിരുന്നത്. ഡയാലിസിസിന് ഉൾപ്പെടെ നിരവധി ചികിത്സാ ആവശ്യങ്ങളെ സഹായിക്കുന്ന സുമനസ്സുകളാണ് ഈ കാരുണ്യഭവനത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളായത്
ചമ്പക്കുളത്ത് ഭവനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.സി.എഫ് യൂണിറ്റ് പ്രസിഡന്റ്‌ജോബി തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം. പിസ്‌നേഹസമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ ഷീബാജോർജ് ഭവനത്തിന്റെ താക്കോൽ ദാനകർമ്മം നിർവ്വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ.ബിനോയി പാലക്കുഴ വെഞ്ചരിപ്പു കർമ്മങ്ങൾക്ക് നേതൃത്ത്വം നൽകി. ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ , രക്ഷാധികാരി എ.പി.ഉസ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസിജോയി, വാർഡ് മെമ്പർ നിർമ്മല ലാലച്ചൻ, എം.ഡി. അർജുനൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ, മത സാമൂഹികനേതാക്കൾ പങ്കെടുത്തു.