പീരുമേട്:വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. വള്ളക്കടവ് അമ്പലപ്പടിക്ക് സമീപംഅബ്ബാസ് മൻസിലിൽ ഖദീജയുടെ കൃഷിയിടത്തിലെത്തിയ കാട്ടാന കൃഷി ദേഹണ്ണങ്ങൾ നശിപ്പിച്ചു. ഖദീജാ രക്ഷ പെട്ടത് തലനരിഴയ്ക്കായിരുന്നു...
പെരിയാർ വനമേഖലയോട് ചേർന്നുകിടക്കുന്ന വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിലാണ് വീണ്ടും കാട്ടാനശല്യമുണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 7 മണിയോടെ ഖദീജ തന്റെ കൃഷിയിടത്തിൽ ഇറങ്ങിയ സമയം കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു..
ഈ സമയം പറമ്പിൽ എത്തിയ കാട്ടാന . തെങ്ങ് നശിപ്പിക്കുന്നത് കണ്ട് ബഹളം വച്ച ഖദീജയ്ക്ക് നേരേ കാട്ടാന ആക്രമിക്കുന്നതിനായി എത്തുകയും ഈ സമയം ഇവർ വീടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപെടുകയുമായിരുന്നു. ഏതാനും ആഴ്ചക്ക് മുമ്പ് കുട്ടി ഉൾപ്പെടെ 3 കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിസ്ഥലങ്ങളിൽ നാശം വിതച്ചിരുന്നു. കാട്ട് പോത്ത്, മ്ലാവ്, കാട്ടു വന്നി ഇവയുടെ ശല്യം വർദ്ധിച്ചിരി ക്കയാണ് കൃഷ ജനവാസ മേഖലയിൽ ഇറങ്ങുന്ന ഈ വന്യമൃഗങ്ങൾ നാട്ടുകാർക്ക് ശല്യം വരുത്തുകയാണ് ഇവയെ സ്ഥിരമായി ഒഴിവാക്കുന്നതിന് പെൻസിങ്ങ്, ഏർപ്പെടുത്തുകയോ ട്രഞ്ച് സ്ഥാപിക്കയോ ചെയ്ത് കർഷകരെ സഹായിക്കണമെന്നാവശ്യം ശക്തമായി.പരിഹാരം കാണുന്നതിനുള്ള നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.