കട്ടപ്പന: മുന്നണി ധാരണപ്രകാരം നഗരസഭാദ്ധ്യക്ഷ ബീന ജോബി രാജിവെച്ചതിനെ തുടർന്ന് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ജൂലായ് 25 ന് നടക്കും.കോൺഗ്രസ് ഐ.വിഭാഗത്തിലെ ഷൈനി സണ്ണി ഭരണകക്ഷിയായ യു.ഡി.എഫ് സ്ഥാനാർഥിയാകും. കട്ടപ്പന നഗരഭയിൽ യു.ഡി.എഫ്.അധികാരത്തിൽ വന്നതിനെ തുടർന്ന് ഐ.വിഭാഗത്തിന് മൂന്ന് വർഷത്തേക്കാണ് അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് ആദ്യ ഒന്നര വർഷം ബീന ജോബിയും പിന്നീടുള്ള ഒന്നര വർഷം ഷൈനി സണ്ണിയും തുടർന്നുള്ള രണ്ട് വർഷം എ.ഗ്രൂപ്പിലെ ബീന ടോമിയും അദ്ധ്യക്ഷയാകുമെന്നായിരുന്നു ധാരണ. ധാരണ പ്രകാരമുള്ള കാലാവധി തികച്ചിട്ടും ബീന ജോബി അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നത് വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പാർലമെന്ററി പാർട്ടിയോഗം ചേർന്ന് ഡി.സി.സി.ബീന ജോബിയോട് രാജിവെയ്ക്കാൻആവശ്യപ്പെടുകയായിരുന്നു.നിലവിൽ കട്ടപ്പന നഗരസഭയിൽ എൽ.ഡി.എഫ്. ന് ഒൻപതും , ബി.ജെ.പി.യ്ക്ക് രണ്ടും ,കേരള കോൺഗ്രസ്സ് ( ജോസഫ് ) മൂന്നും കോൺഗ്രസിന് 20 അംഗങ്ങളുമാണുള്ളത്.