ചിന്നക്കനാൽ: അപ്പർ സൂര്യനെല്ലിയിലുള്ള ട്രാൻസ്‌ഫോമറിൽ ഫ്യൂസ് കെട്ടുന്നതിന് ശ്രമിച്ച ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. അപ്പർസൂര്യനെല്ലി സ്വദേശി ഗോവിന്ദരാജാണ് (53) മരിച്ചത്. വൈദ്യുതാഘാതമേറ്റ് പരിക്കേറ്റ ഗോവിന്ദരാജിനെ നാട്ടുകാർ ബോഡിനായ്ക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്വകാര്യ തേയില കമ്പനിയിലെ ജീവനക്കാരനായ ഗോവിന്ദരാജ് ഇലക്ട്രിക്കൽ ജോലികളും ചെയ്തിരുന്നു. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: വേളാങ്കണ്ണി.