മൂലമറ്റം:എസ്.എൻ.ഡി.പി മൂലമറ്റം ശാഖയിൽ കർക്കിടക മാസ ചതയ പൂജയും, വനിതാ സംഘം പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്നു. ഞായറാഴ്ച്ച രാവിലെ 6 മുതൽ ഗുരുമന്ദിരം ശാന്തി കെ.കെ കുമാരൻ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ, പുഷ്പാഞ്ജലി, പ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവ നടത്തും. . ഉച്ചയ്ക്ക് ഒന്ന് മുതൽ വനിതാ സംഘം പ്രസിഡന്റ് ശ്രീകലാ രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജാ ശിവൻ മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം യൂണിയൻ സെകട്ടറി സ്മിത ഉല്ലാസ് സംഘടനാ സന്ദേശം നൽകും. വി.കെ രാജപ്പൻ വൈദ്യർ,എം .ജി .വിജയൻ, സാവിത്രി ബാലകൃഷ്ണൻ ആൽബി ഗോപൻ, നിഷാ സുനിൽ, മായാ രാജേഷ്, രാഹുൽ കെ.ആർ, അഭിഷേക് ഗോപൻ, പ്രകാശ് പി.റ്റി. കെ.പി.രാജേഷ് കൊച്ചു കുന്നേൽ എന്നിവർ സംസാരിക്കും.