
രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം ബി എൽ റാമിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പൂപ്പാറ ബോഡി റൂട്ടിൽ ബി എൽ റാമിന് സമീപത്താണ് അപകടം. ഡ്രൈവർക്ക് ഫിക്‌സ് ഉണ്ടായ തിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പൂപ്പാറ നിന്നും തമിഴ് നാട്ടിലെ ബോഡി യിലേക്ക് പത്തോളം യാത്രക്കാരുമായി പുറപ്പെട്ടതാണ് മിനി വാൻ . പരിക്കേറ്റ നാല് പേരെ കുരുവിള സിറ്റിയിലെ സർക്കാർ ആശുപത്രിയിലും ബാക്കിയുള്ളവരെ തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.