തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിലെ ചതയ പൂജ ഞായറാഴ്ച ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 'രാവിലെ വിശേഷാൽ ഗുരുപൂജ, ഗുരുദേവ കീർത്തന പാരായണം, സർവ്വൈശ്വര്യ ഗുരുപൂജ എന്നിവ നടക്കും.10 ന് പ്രഭാഷണം' .11 മണിക്ക്. പ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അറിയിച്ചു.