തൊടുപുഴ : കേരള വാട്ടർ അതോറിറ്റി പി എച്ച് സബ് ഡിവിഷൻ പൈനാവ് ഓഫീസിന് കീഴിൽ വാട്ടർ ചാർജ് സംബന്ധിച്ച് ദീർഘനാളായി നിലനിൽക്കുന്നതും നിലവിലുള്ളതുമായ പരാതികൾ നിയമാനുസൃതമായ ഇളവുകളോടുകൂടി പരിഹരിക്കുന്നതിന് ഓഗസ്റ്റ് 15 വരെ പരാതി പരിഹാര അദാലത്ത് നടത്തുന്നു ഇടുക്കി ദേവികുളം ഉടുമ്പഞ്ചോല താലൂക്കുകളിൽ ഉള്ള ഉപഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്താം. . വാട്ടർ ചാർജ് സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നതോ റവന്യൂ റിക്കവറി നേരിടുന്നതോ ആയ ഉപഭോക്താക്കൾക്കും ജൂലായ് 30 നകം പരാതി സമർപ്പിക്കാവുന്നതാണ്.ഫോൺ :പി എച്ച് സബ് ഡിവിഷൻ പൈനാവ് 04862 232388,8547638430,പി എച്ച് സെക്ഷൻ ദേവികുളം 04865 231570,8289940602,പി എച്ച് സെക്ഷൻ ഡേ നെടുങ്കണ്ടം04868 234911,8547638432