വണ്ണപ്പുറം: കൊവിഡിനെത്തുടർന്ന് മുടങ്ങിക്കിടന്ന വണ്ണപ്പുറം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ചതയപൂജ നാളെ നടക്കും. മഹാദേവാനന്ദസ്വാമികളുടെ (ശിവഗിരിമഠം)മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവഹോമമന്ത്രം, ഗുരുപുഷ്പാഞ്ജലി, സർവ്വൈശ്വര്യപൂജ, അനുഗ്രഹപ്രഭാഷണം എന്നിവ നടക്കുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സനോജ് ചേന്നാട്ട്, എസ്. ബി. സന്തോഷ് എന്നിവർ അറിയിച്ചു.