മൂന്നാർ. വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനയുമായി കൂട്ടിയിടിച്ച് യുവാവിനു പരിക്ക്. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ സ്വദേശിയായ സുമിത്ത് കുമാർ (18) നാണ് പരിക്കേറ്റ്ത. മുമ്പിൽപ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെടുത്ത് തേയിലക്കാട്ടിലേക്ക് എറിയുകയായിരുന്നു. കാലിന് ഒടിവ് സംഭവിച്ച യുവാവിനെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . വ്യാഴാഴ്ച വൈകുന്നേരം മൂന്നാറിൽ നിന്നും ജോലി കഴിഞ്ഞ് സുഹ്യത്തുക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാർ എസ്‌റ്റേറ്റിലെത്തിയത്. റോഡിൽ നിർത്തിയ വാഹനത്തിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. കനത്ത മൂടൽ മഞ്ഞിൽ എതിരെ എത്തിയ ആനയെ കാണാൻ യുവാവിന് കഴിഞ്ഞിരുന്നില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുമ്പികൈ ഉപയോഗിച്ച് തെയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു. കലി പൂണ്ട ആനസമീപത്തെ കാടുകളിൽ തുമ്പികൈ ഉപയോഗിച്ച് തെരിച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.നാട്ടുകാരെത്തി ബഹളം വെച്ചതോടെയാണ് ആന കാടുകയറിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി എസ്‌റ്റേറ്റിൽ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്.