തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖാ ഓഫീസിൽ ഇന്ന് രാവിലെ 10.30ന് ചതയദിന പ്രാർത്ഥന നടക്കും. ഗുരുപുഷ്പാഞ്ജലി, ഹോമം എന്നിവയുണ്ടാകും. വനിതാസംഘം പ്രവർത്തകരാണ് ചതയദിന പ്രാർത്ഥന വഴിപാടായി സമർപ്പിക്കുന്നത്. ഗുരുപുഷ്പാഞ്ജലിയിലും ഹോമത്തിലും പങ്കെടുക്കുന്നവർ ഏഴു ദിവസത്തെ വ്രതം നിർബന്ധമായും എടുക്കണം. ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ കമ്മിറ്റി അംഗങ്ങൾക്ക് സ്വീകരണം നൽകും. ഇതിന് ശേഷം ഉച്ചഭക്ഷണവും ഉണ്ടാകും. ചതയദിന പ്രാർത്ഥനയിലും സ്വീകരണ യോഗത്തിലും ശാഖയിൽപ്പെട്ട എല്ലാ കുടുംബാംഗങ്ങളും സജീവമായി പങ്കാളികളാകണമെന്ന് ശാഖാ സെക്രട്ടറി ഇ.എൻ. രമണൻ അറിയിച്ചു.