
പീരുമേട് :പ്ലാന്റേഷൻ മേഖലയ്ക്കായി പത്തു കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി .കെ എൻ ബാലഗോപാൽ അറിയിച്ചു. ലയങ്ങളുടെ അറ്റകുറ്റപണിക്കായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വാസയോഗ്യമല്ലാത്ത ലയങ്ങൾ വാസയോഗ്യമാക്കാനാണ് തുക അനുവദിച്ചത്. തോട്ടം തൊഴിലാളികളുടെ താമസവുമായി ബന്ധപ്പെട്ട് വീടുകളും, അതിനനുസരിച്ച ള്ള മാറ്റങ്ങളും തോട്ടം മേഖലയിൽ ആവശ്യമാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. മനുഷ്യന് വാസയോഗ്യമല്ലാത്ത വീടുകളാണ് പീരുമേട്ടിലെ തോട്ടം മേഖലയിലുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭവന നിർമ്മാണ പദ്ധതിയുമായി യോജിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കുംഇതിനു മാറ്റം ഉണ്ടാകണം. 1400 അധികം ഹെക്ടറിൽ അധികം കൃഷിസ്ഥലമുള്ള പീരുമേട്ടിൽ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരമായ കേരളത്തിന്റെ ചരിത്രാതീതമായ പ്രദേശം ഉൽ കൊള്ളുന്ന ഭാഗമാണ് പീരുമേട് ഇവിടെ തോട്ടം മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് മാറ്റങ്ങൾ ആവശ്യമാണ് നവീകരണം ആവശ്യമാണ് ഈ നവീകരണത്തിന്റെ ഭാഗമായി വിപണന സാദ്ധ്യതയുള്ള പഴ തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും പ്ലാന്റേഷന്റെ ഭാഗമായി നടപ്പിലാക്കാൻ കഴിയണം. അതിനു വേണ്ട പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു .പുതുതായി നിർമ്മിച്ച സബ്ട്രഷറിയുടെ കെട്ടിടംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .വാഴൂർ സോമൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു.ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ കെ പി ബിജുമോൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് ട്രാക്കോ കേബിൾ ചെയർമാൻ അഡ്വക്കേറ്റ് അലക്‌സ് കോഴിമല , ജില്ലാ പഞ്ചായത്തംഗം കെ. ടി.ബിനു, പഞ്ചായത്ത്ത്ത് പ്രസിഡന്റ് മാരായ എസ്. സാബു, പ്രിയ മോഹനൻ, ഡോമിന സജി, കെ.എം. ഉഷ, നിത്യ എസ് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. ജില്ലാ ട്രഷറി ഓഫീസർ കെ.ബിജു നന്ദി പറഞ്ഞു.