joseph
ജോസഫ്

അടിമാലി: മോഷ്ടിക്കാനുള്ള ഉപകരണങ്ങളുമായി ടൗണിൽ കറങ്ങി നടന്നയാളെ പൊലീസ് പിടികൂടി. രാജക്കാട് നടുമറ്റം രാജാക്കാട് ചൂടമനയിൽ ജോസഫാണ് (അപ്പച്ചൻ-72) പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ 45 ഓളം മോഷണക്കേസുകളിലെ പ്രതിയാണെന്നറിയുന്നത്. കഴിഞ്ഞ ഏപ്രിൽ 17നാണ് ഇയാൾ ജയിൽ മോചിതനായത്. സ്ക്രൂ ഡ്രൈവർ, ആക്‌സോബ്ലെഡ്, കമ്പി അടക്കം ഇയാളുടെ കൈവശമുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.