കുടയത്തൂർ: കുടയത്തൂർ എൽ പി സ്കൂളിന് സമീപത്തുള്ള റോഡിന്റെ വശങ്ങളിൽ വീതികൂട്ടലും കൈവരി സ്ഥാപിക്കലും പ്രവർത്തികൾ ആരംഭിച്ചു.സ്‌കൂൾസ് ഓൺ സേഫ്റ്റി പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തികൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾ കൂട്ടത്തോടെ വരുകയും പോവുകയും ചെയ്യുന്ന സ്കൂൾ പരിസരത്തെ റോഡിൽ കൂടുതൽ സുരക്ഷ ഒരുക്കുക എന്നതാണ് സ്‌കൂൾസ് ഓൺ സേഫ്റ്റി പദ്ധതിയുടെ ലക്ഷ്യം. റോഡിൽ നടപ്പാത നിർമ്മാണം, റോഡിന്റെ വശങ്ങൾ പൊട്ടിപ്പോളിഞ്ഞത് കോൺക്രീറ്റ് - ടൈൽസ് സ്ഥാപിക്കൽ, ഓടകൾ നവീകരിക്കൽ, സ്ലാബുകൾ സജ്ജമാക്കൽ, പാഴ് ചെടികളും വള്ളിപ്പടർപ്പുകളും നീക്കം ചെയ്യൽ, കൈവരി സ്ഥാപിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികളാണ് പദ്ധതി പ്രകാരം നടപ്പിലാക്കുന്നത്. വിദ്യാഭാസ വകുപ്പിന് വേണ്ടി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ പ്രവർത്തികളുടെ ചുമതല.ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നുണ്ട്.