കട്ടപ്പന : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 20 വരെ ജില്ലയിൽ വാഹന ജാഥയും 22ന് കേന്ദ്രസംസ്ഥാന ഓഫിസുകൾക്കു മുൻപിലേക്ക് മാർച്ചും ധർണയും നടത്തും.കേന്ദ്ര സർക്കാരിന്റെ അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് കിസാൻസഭ ജില്ലയിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ക്യാ്ര്രപനും ജില്ലാ പ്രസിഡന്റ് പി.കെ.സദാശിവൻ വൈസ് ക്യാ്ര്രപനുമായ ജാഥ 18ന് വൈകിട്ട് 4ന് കുമളിയിൽ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 9 മണിക്ക് അണക്കരയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 5 ന് രാജാക്കാട് സമാപിക്കുന്ന ജാഥ 20ന് രാവിലെ 8.30ന് ആനച്ചാലിൽ നിന്ന് പുനരാരംഭിച്ച് വൈകിട്ട് 5 മണിക്ക് വളകോട്ടിൽ സമാപിക്കും. 22ന് ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കേന്ദ്രസംസ്ഥാന സർക്കാർ ഓഫിസുകൾക്കു മുൻപിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ്പി.കെ.സദാശിവൻ, ജില്ലാ സെക്രട്ടറി ടി.സി.കുര്യൻ,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സിജി ചാക്കോ എന്നിവർ പറഞ്ഞു.