ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രമെഴുതാനുള്ള ദൗത്യത്തിലാണ് കേരളം. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും വിദ്യാഭ്യാസപരമായി ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ടെക്നോളജി ഇത്രമാത്രം വികാസംപ്രാപിച്ചിട്ടുള്ള ഇക്കാലത്ത് അതിനനുസങ്കതമായി പാഠ്യരംഗത്തും മാറ്റങ്ങൾ അരികിലാണ്. നവീനങ്ങളായ കോഴ്സുകൾ , തൊഴിൽ സാദ്ധ്യതകൾ ഏറെയുള്ളതും സാമ്പത്തികമായി വിദ്യാർത്ഥികൾക്ക് പ്രാപ്യവുമായ അത്തരം കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാർ തലത്തിൽ ആലോചനകൾ നടന്ന് വരുകയാണ്. , കാമ്പസ് ഇന്റർവ്യൂവിലൂടെ കൂടുതൽ പേർക്ക് പഠനംകഴിഞ്ഞാലുടൻ തൊഴിൽ കരസ്ഥമാക്കുന്നതടക്കമുള്ള കാര്യങ്ങൾ സ്ഥാപന അധികൃതർ മത്സരബുദ്ധിയോടെ ചെയ്ത് വരുകയാണ്. കേരളത്തിലെ സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറും. സാങ്കേതിക വിജ്ഞാനമാകും ഭാവിയെ നിയന്ത്രിക്കുന്നത്. ലോകത്ത് എല്ലാ സാങ്കേതിക വൈജ്ഞാനിക മേഖലകളിലും മലയാളികളുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം. പക്ഷേ അവരുടെ കർമശേഷി ഈ നാട്ടിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങളുണ്ടാകണം. തൊഴിൽമേഖലയിൽ പുതിയ സാദ്ധ്യതകൾ വരികയാണ്. അതിതനുസൃതമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.
കേരളത്തെ സാങ്കേതിക വിജ്ഞാന സമൂഹമാക്കാനുള്ള നടപടികളിൽ ഏറ്റവും പ്രധാനമായതാണത്. കേരളം നിരവധി സവിശേഷതകൾ ഉള്ള, ആരും കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അത്തരം സവിശേഷതകൾ പ്രയോജനപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചാൽ ഇനിയുമേറെ ദൂരം വിദ്യാഭ്യാസരംഗത്ത് മികവ്കാട്ടി മുന്നോട്ട് പോകാനാകും.