ചെറുതോണി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നുള്ള സുപ്രിം കോടതി വിധിയെ തുടർന്ന് ജനങ്ങളുടെ ആശങ്ക അകറ്റാൻ കേരള സർക്കാർ സ്വീകരിച്ച നടപടികളെ എൻ.സി.പി ജില്ലാ നേതൃയോഗം സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡിന്റ് കെ.ടി. മൈക്കിൾ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സിനോജ് വള്ളാടി, ജോസ് വഴുതനപ്പള്ളി, ലാലു ചകനാൽ, ജില്ല ഭാരവാഹികളായ കെ. സോമൻ, വി.എൻ. മോഹനൻ, അനൂപ് ജോസ്, എം.എം. ജോർജ്, ലൂയിസ് വേഴമ്പത്തോട്ടം, പി.ജെ. അബ്രാഹം, ഇ.എസ്. മനു എന്നിവർ പ്രസംഗിച്ചു.