കുമളി:കുമളി പഞ്ചായത്തിൽ നിർമ്മിച്ച ഇഎംഎസ് വെർച്ച്വൽ ട്രെയിനിംഗ് ആന്റ് വീഡിയോ കോൺഫറൻസ് ഹാളും ആർട്ട് ഗ്യാലറിയും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നാടിനായി സമർപ്പിച്ചു. ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു.
ജില്ലയിലെ മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുളള അവാർഡ് നേടിയ കെ സെൻകുമാറിനെ ചടങ്ങിൽ ആദരിച്ചു. ഗാലറി ഒരുക്കിയ ചിത്രകാരൻ വി എസ് പ്രസന്നനെയും ആദരിച്ചു. പഞ്ചായത്തിലെ ഭൂരഹിതരായ ഭവന രഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ് വിതരണ ഉദ്ഘാടനവും മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി വി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം പി അജിത്കുമാർ, കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം എസ് രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം സിദ്ദീഖ്, രജനി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജയിംസ്, പഞ്ചായത്ത് സെക്രട്ടറി കെ സെൻകുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിത രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.