കുമളി : 2019 ൽ പിണറായി സർക്കാരാണ് ജനവസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് റിപ്പോർട്ട് കൊടുത്തതെന്നും ഇപ്പോൾ മുഖ്യമന്ത്രി കൈ ഒഴിഞ്ഞ് എല്ലാം യു.പി.എ.സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പറഞ്ഞു.. കേന്ദ്രം ആണ് ബഫർ സോൺനിശ്ചയിച്ചത് എന്ന് മുഖ്യമന്ത്രി പറയുന്നു. ജനങ്ങളുടെ പ്രശ്‌നത്തിൽ നിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാൻ കഴിയില്ല. ബഫർ സോണിനേ കുറിച്ച് പറഞ്ഞതെല്ലാം മനസ്സിലാകാതെ അംഗീകച്ചയാളാണ് എം.എം.മണി. ഇപ്പോൾ തിരിച്ചു പറയുന്നു. ബഫർ സോൺ ജില്ലാ സമര പ്രഖ്യാപന സമ്മേളനം കുമളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ.എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എം.എൻ.എ.മുഖ്യപ്രഭാഷണം നടത്തി .ഡീൻ കുര്യാക്കോസ് എം.പി. ,ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു. ഇ.എം. ആസ്തി, ഇബ്രാഹിംകുട്ടി കല്ലാർ, സിറിയക്ക് തോമസ് , പ്രൊഫ.എം.ജെ.ജേക്കബ്, കെ.എസ്. സിയാദ്, എം.കെ.കുര്യൻ, ജി. ബേബി എ.പി.ഉസ്മാൻ,.എം എം വർഗീസ് ,ഷാജി പൈനാടത്ത് , എന്നിവർ സംസാരിച്ചു.