ചിന്നക്കനാൽ : മുത്തമ്മ കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം. കോളനി നിവാസി ചെല്ലാദുരൈയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അരി കൊമ്പനെന്നറിയപ്പെടുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. അർദ്ധരാത്രിക്കു ശേഷമാണ് ഒറ്റയാൻ ജനവാസ മേഖലയിലേക്ക് എത്തിയത്. രാത്രി മുതൽ കനത്ത മഴയും കാറ്റുമായിരുന്നു. വീടിന്റെ മേൽക്കൂര തകർന്ന ശബ്ദം കേട്ട് ചെല്ലാദുരൈയും ഭാര്യ പാപ്പായും മുൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി അടുത്ത വീട്ടിൽ അഭയം തേടി. വീടിനകത്തുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ പൂർണമായും തിന്ന ഒറ്റയാൻ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെല്ലാദുരൈയെയും കുടുംബത്തെയും പഞ്ചായത്ത് അധികൃതർ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.