ഇടുക്കി: ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി സഹകരിച്ചു കൊണ്ട് വനിതകൾക്കായി സൗരോർജ്ജ മേഖലയിൽ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി, ഓരോ ജില്ലയിലും 10 പേർക്ക് വീതമാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 20. ഫോൺ: 9188119431, 18004251803 കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും.