ഇടുക്കി: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട , ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്‌സിങ്ങ്, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ജോലിയോടൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.പഠിക്കുന്ന കാലയളവിൽ പ്രതിമാസം 1 ലക്ഷം രൂപ സ്റ്റൈപെൻഡ് ലഭിക്കും. സെന്ററുകളിൽ നടക്കുന്ന, സൗജന്യ ഹയർ എഡ്യൂക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം നൽകുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 30 .ഫോൺ. 9037208477, 8138025058