രാജാക്കാട് :ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ രാജാക്കാട്, എൻ.ആർ സിറ്റി സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ആദരിക്കലും ഇന്ന് നടക്കും. രാവിലെ 10 ന് സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും പ്രകടനവും. 10.40 ന് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് എം.എസ് അജി അദ്ധ്യക്ഷത വഹിക്കും. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് സെക്രട്ടറി കെ.എം ജോർലി സ്വാഗതം പറയും..എം.എൻ ബാബു, വി.റ്റി ഹരിഹരൻ,വീണ അനൂപ്, കെ.പി സുബീഷ്, പി.കെ മോഹനൻ,പാൽകോ സന്തോഷ്, വി.കെ രജീവ്,പി.ജെ ജോസ് എന്നിവർ പ്രസംഗിക്കും