rajakkad

രാജാക്കാട്:രാജാക്കാട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുതായി അംഗത്വമെടുത്ത 28 വനിതാ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തി.സ്‌കൂൾ ബാഗുകളുടെ വിതരണവും നടത്തി.പ്രസിഡന്റ് വി.എസ് പൊന്നുണ്ണി അദ്ധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് മുൻ ഗവർണർ അഡ്വ.വി.അമർനാഥ് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സെക്കന്റ് വൈസ് പ്രസിഡന്റ് ടി.എസ് സുർജിത് സ്വാഗതവും സെക്രട്ടറി ഒ.ജെ ബേബിച്ചൻ റിപ്പോർട്ടും അവതരിപ്പിച്ചു.ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ എ.പി ബേബി.ഡിസ്ട്രിക്ട് ജി.എം.റ്റി കോഡിനേറ്റർ ഷൈനു സുകേഷ്,ക്ലസ്റ്റർ ചെയർമാൻ ജെയിൻ അഗസ്റ്റ്യൻ,റീജിയൻ ചെയർപേഴ്‌സൻ ജെയിംസ് തെങ്ങുംകുടി,സോൺ ചെയർപേഴ്‌സൻ എം.എസ് സന്തോഷ്‌കുമാർ,ട്രഷറർ എ.ഹംസ,പ്രൊഫ.എം.കെ ലൂക്കാ,ബേബി മാത്യു,കെ.പി ജെയിൻ,പി.എൻ സജികുമാർ,വി.എസ് പുഷ്പജൻ,വി.എസ് ലതീഷ്,ബ്രീസ് ജോയി,ജെയിൻ കുര്യാക്കോസ്,മനോജ് മാത്യു,പി.എം രൻദീപ്,ബി.സാബു,മാത്യു ജോസഫ് എം.കെ ബിനു എന്നിവർ പ്രസംഗിച്ചു.ഡി.രാധാകൃഷ്ണൻ തമ്പി (പ്രസിഡന്റ്),ബെന്നി മാത്യു (സെക്രട്ടറി), എൻ ഡി പ്രകാശ്(.ട്രഷറർ) എന്നിവർ സ്ഥാനമേറ്റു..