ഇടുക്കി: കേരള വാട്ടർ അതോറിറ്റി, തൊടുപുഴ സബ് ഡിവിഷൻ കാര്യാലയത്തിനുകീഴിൽ വാട്ടർ ചാർജുമായി ബന്ധപ്പെട്ട് ദീർഘനാളായി നിലനിൽക്കുന്നതും, നിലവിലുളളതുമായ പരാതികൾ നിയമാനുസൃതമായ ഇളവോടുകൂടി പരിഹരിക്കുന്നതിന് പരാതി പരിഹാര അദാലത്ത് നടത്തും. തൊടുപുഴ മുനിസിപ്പാലിറ്റിയിലും അനുബന്ധ പഞ്ചായത്തുകളിലുമുള്ള ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടത്തേണ്ടതാണ്. വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ, റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾ എന്നിവർക്കും ജൂലായ് 3നകം തൊടുപുഴ സബ് ഡിവിഷൻ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 04862-222812, 04862-222912, 9188127933.