വണ്ടൻമേട്: വണ്ടൻമേട് പഞ്ചായത്ത് അച്ചൻകാനം വാർഡ് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കേന്ദ്രമായ പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹയർസെക്കന്ററി സ്‌കൂളിന് ജൂലായ് 20, 21 തിയതികളിൽ ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ സ്‌കൂളുകൾക്ക് 21 നുള്ള അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.