തൊടുപുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന ചടങ്ങ് ഇന്ന് രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കും. മുൻസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപന്റെ അദ്ധ്യക്ഷതയിൽചേരുന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് പ്രകാശനം നിർവ്വഹിക്കും.