ഇടുക്കി: ജില്ലയിൽ അപകടങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, കൊവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിയിരുന്ന റോഡ് സേഫ്ടി ബോധവൽക്കരണ ക്ലാസ്സ് പുനഃരാരംഭിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നൽകി. ജില്ലയിലെ ഓഫീസുകളിലും ഇന്ന് മുതൽ ആഴ്ചയിൽ അനുയോജ്യമായ ഏതെങ്കിലും ദിവസങ്ങളിൽ റോഡ് സേഫ്ടി ബോധവൽക്കരണ ക്ലാസ്സ് പുനഃരാരംഭിക്കും. ആഗസ്റ്റ് ഒന്നു മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് വരുന്ന എല്ലാവരും നിർബന്ധമായും പ്രീലേണേഴ്‌സ് ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണെന്ന് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ആർ. രമണൻ അറിയിച്ചു.