sivaraman
സിപിഐ തൊടുപുഴ മണ്ഡലം സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ സംസാരിക്കുന്നു

തൊടുപുഴ: രാജ്യത്തെ ഫാസിസത്തിന്റെ തടവറയിലേക്ക് നയിച്ച് നരേന്ദ്രമോദിഏകാധിപതിയായി ആകാനുള്ള ശ്രമത്തിലാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു.. സിപിഐ തൊടുപുഴ മണ്ഡലം സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾ ഇല്ലാതാക്കി ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള വഴികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് അനുദിനം അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ബിജെപിയുടെ ബി ടീമായി മാറാനുള്ള മൽസരത്തിലാണ് അവർ.സിപിഐ സംസ്ഥാന കൗൺസിലംഗമായ കെ സലിംകുമാർ, ജില്ലാ അസി. സെക്രട്ടറി സി യു ജോയി, വാഴൂർ സോമൻ എം.എൽ.എ, ജില്ലാ എക്‌സി. അംഗങ്ങളായ പ്രിൻസ് മാത്യു, ജോസ് ഫിലിപ്പ്, വി കെ ധനപാൽ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി പി ജോയി മറുപടി പ്രസംഗം നടത്തി. തൊടുപുഴ മണ്ഡലം സെക്രട്ടറിയായി വി ആർ പ്രമോദിനെ തെരഞ്ഞെടുത്തു. 25 അംഗ മണ്ഡലം കമ്മിറ്റിയും 25 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.