നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ സഹ്യാദ്രിനാഥ സന്നിധിയിൽ നടത്തി വരുന്ന മാസ ചതയപ്രാർഥന പുഷ്പകണ്ടം ശാഖയുടെ നേതൃത്വത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റേയും സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെയും നേതൃത്വത്തിൽ ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു.യൂണിയൻ കൗൺസിലർ ജയൻ കല്ലാർ, സി.എം. ബാബു, മധു കമലാലയം, ശാഖാ പ്രസിഡന്റ് അശോകൻ, സെക്രട്ടറി പ്രബാഷ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, യൂണിയൻ , ശാഖാ പോഷക സംഘടനാ നേതാക്കൾ പങ്കെടുത്തു