വണ്ടിപ്പെരിയാർ :പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്തരിച്ച മാദ്ധ്യമ പ്രവർത്തകൻ യു.എച്ച് സിദ്ദിഖിന്റെ വീട് സന്ദർശിച്ചു. കുമളിയിൽ യു. ഡി. എഫിന്റെ സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയപ്പോഴായിരുന്നു പ്രതിപക്ഷനേതാവ് സന്ദർശനം നടത്തിയത്. അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ ,ഡിസിസി മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ അദ്ദേഹത്തോടൊപ്പംമുണ്ടായിരുന്നു,.