മുട്ടം: പരപ്പാൻ തോട്ടിലെ വെള്ളത്തിലൂടെ ഒഴുകി എത്തിയ ആടിനെ മുട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടമസ്ഥനെ ഏൽപ്പിച്ചു. കോടതിക്കവലക്ക് സമീപം ടൈൽസ് പണി ചെയ്തിരുന്ന അഞ്ചിരി സ്വദേശി അനന്ദു കെ വിനോദും വെള്ളിയാമറ്റം സ്വദേശി എ എൻ അനിൽകുമാറും ചേർന്നാണ് പരപ്പാൻ തോട്ടിലെ വെള്ളത്തിലൂടെ ഒഴുകി വന്ന ആടിനെ പിടി കൂടി മുട്ടം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഇന്നലെ ഉച്ചക്ക് 2.40 നാണ് ആട് ഒഴുകിയെത്തിയത്.. വൈകിട്ട് 5 മണിയോടെ ഉടമയായ മ്രാല കരിമ്പനാനിക്കൽ ശിവദാസിനെ കണ്ടെത്തി പൊലീസ് ആടിനെ കൈമാറി.