കരിങ്കുന്നം: ബി. ജെ. പി പഞ്ചായത്ത് പ്രവർത്തകയോഗം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി ആർ വിനോദ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് മാത്യു സ്വാഗതവും സോഷ്യൽ മീഡിയ കൺവീനർ അജേഷ് വെള്ളിയാംതാനത്ത് നന്ദിയും പറഞ്ഞു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ്, സെക്രട്ടറി ജീന അനിൽ,ട്രഷറർ അഖിൽ രാധാകൃഷ്ണൻ എസ്. സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ. പി രമേശ് യുവമോർച്ച മണ്ഡലം സെക്രട്ടറി ശ്രീരാജ് കെ.ആർ ,ജില്ലാ കമ്മിറ്റി അംഗം കെ ആർ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.