പീരുമേട്:പരാതി പരിഹരിക്കണ്ട പീരുമേട് അസിസ്റ്റന്റ്‌ലേബർ ആഫീസിന് ഏലപ്പാറ വില്ലേജ് ഓഫീസിനും സ്വന്തമായി വാഹനമില്ലാത്തത് പ്ലാന്റേഷൻ മേഖലയിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ കാലതാമസം നേരിടുന്നു.ഏലപ്പാറ വില്ലേജ് ഏറ്റവും വിസ്തൃതമായ വില്ലേജാണ് നല്ല റോഡില്ല ,ടൂ വീലറിൽ പോലും എത്താൻ കഴിയാത്ത ദുർഘട വഴികളുള്ള പ്രദേശങ്ങളാണ് ഏലപ്പാറ വില്ലേജിലുള്ളത്. ദുരന്തങ്ങൾക്ക് ശേഷം പോലും പലപ്പോഴും എത്താൻ കഴിയുന്നില്ല ലേബർ ആഫീസിന്റെ അവസ്ഥ ഇതിലും മോശം. പീരുമേട്ടിലെ ആയിര കണക്കിന് തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ട ലേബർ ഡിപ്പാർട്ട്‌മെന്റിനു സ്വന്തമായി വാഹനം ഇല്ല . ഇതുമൂലം തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താൻ കഴിയേണ്ട തൊഴിൽ വകുപ്പിനതാണ് ഈ ദയനീയ അവസ്ഥ.തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ലേബർ ഡിപ്പാർട്ട്‌മെന്റിന് യഥാസമയങ്ങളിൽ പരാതികൾക്ക് തോട്ടങ്ങളിൽ എത്തി പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. തൊഴിലാളികളുടെ അവസ്ഥ കാണാനും കൃത്യമായി പരിഹാരം കണ്ടെത്താനും കഴിയുന്നില്ല. പീരുമേട്ടിൽ പ്രവർത്തിക്കുന്നതും അടച്ചുപൂട്ടിയതുമായ 20 ൽ ൽ അധികം എസ്റ്റേറ്റുകൾ ഉണ്ട് ഇവിടുത്തെ ആയിര കണക്കിന് തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഇടപെടണ്ട അസിസ്റ്റന്റ് ലേബർ ഓഫീസിന്റെ ദയനീയ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യാനെത്തിയ ജില്ലാ വികസന കമ്മീഷണറോട് അഭ്യർത്ഥിച്ചു.