മണക്കാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് പദ്ധതികൾ താഴേത്തട്ടിലേക്ക് എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും കർഷകരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും മണക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കർഷകരുടെ ഒരു കർഷകസഭ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നാളെ രാവിലെ 10.30ന് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്യും. ഇലക്കറി വാരാചരണത്തിന്റെ ഭാഗമായി ഇലക്കറികളുടെ പ്രാധാന്യത്തെപ്പറ്റിയും സുരക്ഷിതമായ കൃഷിരീതികളെക്കുറിച്ചും കൃഷി ഓഫീസർ ക്ലാസെടുക്കും. കർഷകർ ഉത്പാദിപ്പിക്കുന്ന ഇലക്കറികൾ അന്നേ ദിവസം കൃഷിഭവനിൽ കൊണ്ടു വരാവുന്നതും കൃഷിഭവൻ,​ കുടുംബശ്രീ,​ ആഴ്ച ചന്ത എന്നിവ വഴി വിപണനം ചെയ്യാവുന്നതുമാണ്. മണക്കാട് പാടശേഖര സമിതിയുടെ ഒരു യോഗവും ഇതോടനുബന്ധിച്ച് ഉണ്ടാകും.