അടിമാലി: എസ്.എൻ.ഡി.പി യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാറത്തോട്ട് ശ്രീനാരായണ കോളേജ് ഒഫ് ആർട്‌സ് ആന്റ് സയൻസിന്റെ പ്രിൻസിപ്പലായി ഡോ. ഒ.എം. സുമ ചുമതലയേറ്റു. ചടങ്ങിൽ അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ, ശാഖാ പ്രസിഡന്റ് ജയൻ ചാഴിക്കര, കോളേജ് അദ്ധ്യാപകരായ പി.എസ്. ആതിര, പി.എസ്. അരുൺ, സുബിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന് കീഴിൽ പ്രവർത്തിച്ചിരുന്ന കോളേജ് ഇപ്പോൾ യോഗം ഏറ്റെടുത്ത് വെള്ളാപ്പള്ളി നടേശൻ മാനേജരായാണ് പ്രവർത്തിക്കുന്നത്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ അഫിലീയേറ്റ് ചെയ്തിട്ടുള്ള കോളേജിൽ ബി.എസ്.സി ഫിസിക്സ് മോഡൽ-1, ബി. കോം മോഡൽ- 2 (വൊക്കേഷണൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് ലാങ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ- 1, ബി. കോം മോഡൽ- 1 (വൊക്കേഷണൽ: ട്രാവൽ ആന്റ് ടൂറിസം) എന്നീ കോഴ്‌സുകളാണുള്ളത്.