കട്ടപ്പന: ടൗൺ സ്റ്റാർ ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള സിക്സസ് ഫുട്ബോൾ ടൂർണ്ണമെന്റ് 24ന് കട്ടപ്പനയിൽ നടക്കും. രാവിലെ എട്ടിന് എ.ടി.എസ് അരീന ടർഫിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, വാർഡ് കൗൺസിലർ ജാൻസി ബേബി എന്നിവർ മുഖ്യാഥിതികളാകും. വിജയികളാകുന്ന ടീമിന് കാഞ്ഞിരക്കാട്ട് അക്കാഡമി സ്പോൺസർ ചെയ്യുന്ന 15,​000 രൂപ ക്യാഷ് അവാർഡും ഗായത്രി ഡിസൈൻസ് എവറോളിംഗ് ട്രോഫിയും നൽകുമെന്ന് ക്ലബ് ഭാരവാഹികളായ അനീഷ് ശ്രീധരൻ, അദിൻ ദിലീപ്, ജൂബിൻ അഗസ്റ്റിൻ, സി.ബി. ജിഷ്ണു, പി.എ. അഫ്സൽ എന്നിവർ പറഞ്ഞു.