പീരുമേട്: 1998 ൽ ആരംഭിച്ച ഹൈറേഞ്ചിലെ ആദ്യ പ്രൊഫഷണൽകോളജ് ആയ വണ്ടിപ്പെരിയാർ സർക്കാർപോളിടെക്‌നിക്‌കോളജ് സിൽവർ ജൂബിലി നിറവിലേയ്ക്ക്. പുതിയ കെട്ടിടങ്ങളും പരിശീലന പരിപാടികളുമായി മുന്നോട്ട് വരികയാണ്പോളിടെക്‌നിക്‌ . ആധുനിക രീതിയിലേക്ക് പുതുക്കിയ സിലബസ് പ്രകാരം ഒന്നാം വർഷത്തിൽ തന്നെ ഇന്റേൺഷിപ്പ് നൽകേണ്ടതുള്ളതിനാൽ, ഹൈറേഞ്ചിലെ വ്യവസായമേഖലയുമായി സഹകരിച്ചുഉള്ള പരിശീലന പരിപാടികൾ ആരംഭിക്കുകയാണ്.കൂടാതെ ഈ മേഖലയിലെ ജോലി സാദ്ധ്യതയെക്കൂടി കണക്കിലെടുത്തുള്ള ഹൃസ്വകാലകോഴ്‌സുകൾ സി.ഇ.സിയുടെ കീഴിൽ തുടങ്ങാനും പദ്ധതിയൊരുങ്ങുകയാണ്.

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളും, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് എന്ന മാനേജ്‌മെന്റ് ബ്രാഞ്ചുംചേർത്ത് നിലവിൽ മൂന്ന് ത്രിവത്സരകോഴ്‌സുകളിലായി 500 ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.കൂടാതെ ഫാഷൻ ഡിസൈനിംഗ് എന്ന ദ്വിവത്സരകോഴ്‌സും ഈ കാമ്പസിൽ നടക്കുന്നുണ്ട്. പുതുതായി പണി തീർന്നു കൊണ്ടിരിക്കുന്ന നാല് നിലകളിലുള്ള അക്കാഡമിക്‌ബ്ലോക്കിൽ ക്ലാസ് മുറികളും ലാബുകളുമായി ഇരുപതിലധികം ക്ലാസുകൾ പൂർത്തിയാകുമ്പോൾ വലിയ അപര്യാപ്തത പരിഹരിക്കപ്പെടുകയാണ്.പുതിയബോയ്‌സ്‌ഹോസ്റ്റൽ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.പുതിയ മെഷിനറികളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികളും പൂർത്തിയായി.
ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് വിവിധ കമ്പനികളിൽജോലി ലഭിക്കുന്നതും ശ്രദ്ധേയമാണ്. 2021 ൽ 40 ശതമാനംപേർക്ക്‌പ്ലേസ്മന്റ് ലഭിച്ചു.2022 ലെ ഫൈനൽ ഇയർ വിദ്വാർത്ഥികളിൽ 30 ശതമാനംപേർക്ക് ഇത് വരെപ്ലേസ്മന്റ് ലഭിച്ചു കഴിഞ്ഞു.