
തൊടുപുഴ: റേഷൻ സംരക്ഷണ സമിതിയുടെ പ്രചരണ ബുള്ളറ്റിൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ജാൻസി കുഞ്ഞച്ചന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രസിഡന്റ് അനിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ്(എസ്) സംസ്ഥാന സെക്രട്ടറി പി.ജി. ഗോപി, സാംസ്‌ക്കാരിക പ്രവർത്തകരായ കെ.എം. സാബു , സുകുമാർ അരിക്കുഴ, സമിതി ട്രഷറർ സച്ചിൻ കെ. ടോമി, സമിതി വൈസ് പ്രസിഡന്റ് എൻ.എസ്. അപ്പുകുട്ടൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബാബു മഞ്ഞള്ളൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എ.സദാശിവൻ നന്ദിയും പറഞ്ഞു. റേഷൻ സംരക്ഷണ സമിതി കമ്മിറ്റി അംഗങ്ങളായ കെ.എ.ശശികുമാർ, ഏ.ആർ.രതീഷ് , ജോർജ് തണ്ടേൽ എന്നിവരും പങ്കെടുത്തു.