കരിമണ്ണൂർ: ജില്ലാ ജൂണിയർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നാഗപ്പുഴ സെന്റ്.മേരീസ് പബ്ലിക് സ്‌കൂൾ ചാമ്പ്യൻമാരായി. വണ്ണപ്പുറം കരാട്ടേ സ്‌പോർട്‌സ് ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. മത്സരങ്ങൾ ഒളിമ്പിക് വേവ് ജില്ലാ ചെയർമാൻ എം.എൻ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അദ്ധ്യക്ഷനായിരുന്നു. ജൂലായ് 22,23 തീയതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിനെ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്തു. ഇടുക്കി ജില്ലാ ബോക്‌സിങ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം, പരിശീലകരായ എബിൻ ബേബി, വന്ദന പ്രബീഷ്, ജില്ല തായ്ക്വണ്ടോ അസോസിയേഷൻ സെക്രട്ടറി സലിം എ, സെൻമേരിസ് സ്‌കൂൾ അദ്ധ്യാപകൻ ശ്മനു എന്നിവർ പ്രസംഗിച്ചു.