നെടുങ്കണ്ടം: തൂക്കുപാലം ടൗണിലുണ്ടായ സ്‌ഫോടന ശബ്ദത്തിൽ പരിഭ്രാന്തനായി വ്യാപാരികളും പൊതുജനങ്ങളും. ഇന്നലെ രാത്രി 7.30നും എട്ടിനുമിടയിലാണ് ടൗണിനെ നടുക്കിയ സ്ഫോടനശബ്ദം കേട്ടത്. പ്രദേശത്ത് മാലിന്യം കത്തിക്കുന്നതിനിടെ എന്തോ കുപ്പി പോലുള്ല എന്തോ വസ്തു പൊട്ടിത്തെറിച്ചതാണെന്നാണ് വിവരം. ടൗണിനെ പ്രകമ്പനം കൊള്ളിച്ച് രണ്ട് തവണ വലിയ ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ശബ്ദം കേട്ട സ്ഥലത്തേക്ക് നാട്ടുകാരും വ്യാപാരികളും ഓടിയെത്തി. ഇതേക്കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പല പ്രചരണങ്ങളുമുണ്ടായതോടെ ജനം ആശങ്കയിലായി. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി.